SEARCH


Vairajathan/Veerabhadran (വൈരജാതന്‍ അഥവാ വീരഭദ്രന്‍ തെയ്യം)

Vairajathan/Veerabhadran (വൈരജാതന്‍ അഥവാ വീരഭദ്രന്‍ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


വൈരജാതന്‍ അഥവാ വീര ഭദ്രന്‍ (തട്ടും തെയ്യം):
ശിവന്റെ ആജ്ഞ ധിക്കരിച്ചു കൊണ്ട് പിതാവായ ദക്ഷന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ പോയ സതീ ദേവി അപമാനിതയാവുകയും യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തതിനേ തുടര്ന്ന് ‍ കുപിതനായ ശിവന്‍ തന്റെ ജട പറിച്ചു നിലത്തടിച്ചപ്പോള്‍ അതില്‍ നിന്ന് ഉണ്ടായതാണ് വൈരജാതന്‍ (വൈരിഘാതകന്‍) എന്നാണ് വിശ്വാസം. വീര ഭദ്രന്‍ എന്നും ഈ ദേവന്‍ അറിയപ്പെടുന്നുണ്ട്. അത് പോലെ രക്തജാതനെന്നും വമ്പന്‍ തമ്പുരാനെന്നും വൈരജാതന്‍ അറിയപ്പെടുന്നു. നായന്മാരുടെ മറ്റൊരു പ്രധാന ദൈവമാണ് ഈ തെയ്യം. തന്റെ സഹോദരിയായ കാളിയെയും കൂട്ടി ദക്ഷന്റെ യാഗശാല തീവെച്ചു നശിപ്പിക്കുകയും ദക്ഷന്റെ കഴുത്തറക്കുകയും ചെയ്ത വൈരജാതനീശ്വരനെ സന്തുഷ്ടനായ പിതാവ് ശിവന്‍ ഭൂമിയിലേക്ക് ക്ഷേത്ര പാലകന്റെയും വേട്ടയ്ക്കൊരു മകന്റെയും സഹായത്തിനായി അയച്ചു. ഇവര്‍ മൂവരും കൂടിയാണ് എന്വാ്ഴി പ്രഭുക്കന്മാരെ യുദ്ധത്തില്‍ കീഴടക്കി കോലത്തിരി രാജാവിന് അള്ളടം നാട് നേടിക്കൊടുത്തത്.
വൈരജാതന്റെ തെയ്യത്തിന്റെ ആരൂഡം മാടത്തിലാണ്. രണ്ടോ മൂന്നോ വര്ഷം കൂടുമ്പോഴാണ് ഈ തെയ്യം കെട്ടിയാടുക. ഈ തെയ്യത്തിന്റെ വെള്ളാട്ടം ഉറഞ്ഞാടിയെത്തിയാല്‍ കാവില്‍ തിങ്ങി നിറഞ്ഞവര്‍ പരിഭ്രാന്തരാവാറുണ്ട്. പീഠത്തില്‍ കയറി വിളിച്ചുണര്ത്തിെക്കഴിഞ്ഞാല്‍ പിന്നെ ഉന്മാദാവസ്ഥയാണ്. പൊതച്ച മുടിയും മുഖത്തെഴുത്തും ഉള്ള തെയ്യത്തെപ്പോലെ വെള്ളാട്ടവും വാളും പരിചയമായി പാഞ്ഞിറങ്ങി ആളുകളെ പരിച കൊണ്ട് തട്ടാന്‍ തുടങ്ങും. അത് കൊണ്ട് വൈരജാതന്റെ വെള്ളാട്ടത്തെ ആളുകള്‍ ‘തട്ടും വെള്ളാട്ടം’ എന്നാണു പറയുക. തെയ്യത്തെ ‘തട്ടും തെയ്യമെന്നും’ പറയും. വൈരജാതന്റെ തട്ട് കിട്ടിയാള്‍ അടുത്ത കളിയാട്ടത്തിനു മുമ്പേ പ്രാണന്‍ വെടിയും എന്നൊരു വിശ്വാസം നിലവിലുള്ളത് കാരണമാണ്‌ തട്ട്കൊള്ളാതിരിക്കാന്‍ ആളുകള്‍ പരക്കം പായുന്നത്. അരമണിക്കൂര്‍ നീണ്ടു നില്ക്കുലന്ന ഈ രൌദ്രഭാവം മാറിയാല്‍ പിന്നെ തെയ്യം ശാന്തനായി മാറും.
കാസര്ഗോഡ്‌ ജില്ലയിലെ ചെറുവത്തൂര്‍ കമ്പിക്കാത്തിടം മാടത്തിലാണ് (തറവാട്ടിലാണ്) ഈ ദൈവം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് പിലാത്തറയിലും തൃക്കരിപ്പൂര്‍ തങ്കയം മാടത്തിന്‍ കീഴ് കാവിലുമാണ് വൈരജാതനെന്നും വീരഭദ്രനെന്നും പേരുള്ള ഈ തെയ്യവും വെള്ളാട്ടവും കെട്ടിയാടുന്നത്‌. വീരഭദ്രന്റെ പള്ളിയറയെ മാടം എന്ന പേരിട്ടാണ്‌ വിളിക്കുന്നത്‌. കരണമൂര്ത്തിള എന്ന ആചാരപ്പേരുള്ള വണ്ണാനാണ് അതിവീരശൂര പരാക്രമിയായ ഈ ശിവാംശദേവനെ കെട്ടിയാടാന്‍ അവകാശമുള്ളയാള്‍.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍
ശ്രീ മഹാദേവന്റെ വൈരത്തില് നിന്നും ജനിച്ച പുത്രന്.വൈരത്തില് ജാതനായവന് വൈരജാതന് .ശിവന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് സതി, ക്ഷണമില്ലാതിരുനനിട്ടും തന്റെ പിതാവായ ദക്ഷന് നടത്തുന്ന യാഗത്തില് പങ്കെടുക്കാന് ചെന്നു .ദേവന്മാരും മുനിശ്രേഷ്ടരുമടക്കം ഇരിക്കുന്ന സഭയില് വച്ച് ദക്ഷന് പുത്രിയെ ക്ഷണിക്കാതെ വന്നതെന്തിന് എന്ന് ചോദിച്ചു അപമാനിച്ചു .തന്റെ പതിയെ ധിക്കരിച്ചും അച്ഛന്റെ അടുക്കല് വന്നു അപമാനം നേരിടേണ്ടി വന്നതില് ദുഖിതയായ സതി യാഗാഗ്നിയില് ചാടി ആത്മഹത്യ ചെയ്തു .വിവരമറിഞ്ഞ മഹാദേവന് കോപിഷ്ഠനായി തന്റെ ജടപറിച്ചു നിലത്തടിച്ചു .അതില് നിന്നും വൈരജാതന് പിറവികൊണ്ടു.ശിവന്റെ ആജ്ഞപ്രകാരം
ശിവഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗശാലയില് ചെന്ന് യാഗത്തിന് വന്നവരേയും യാഗം ചെയ്യുന്നവരും വധിച്ചു .ദക്ഷന്റെ തലയറുത്തു .എന്നിട്ടും അരിശം തീരാഞ്ഞ് യാഗശാല ചുട്ടുകരിച്ചു .ശ്രീ മഹാദേവന് പുത്രന് പ്രവൃത്തിയിങ്കല് സന്തുഷ്ടനായി .പുത്രനെ അനുഗ്രഹിച്ചു …….. ശ്രീ മഹാദേവന്റെ ആജ്ഞപ്രകാരം മാനുഷലോകത്ത് എത്തിയ വൈരജാതന് വേട്ടക്കൊരുമന്റെയും ക്ഷേത്രപാലകന്റെ യും കൂടെ ചേര്ന്ന്ദുഷ്ടനിഗ്രഹണം നടത്തിയെന്നു പറയപ്പെടുന്നു .വൈരജാതന് തട്ടും തെയ്യമെന്നും ഉത്തരകോടി ദൈവമെന്നും പറയാറുണ്ട് .
കാസർഗോഡ് തൃക്കരിപ്പൂർ തങ്കയം മാടത്തിൻകീഴിൽ വൈരജാത ക്ഷേത്രത്തിലെ ” വൈരജാതൻ “
Courtesy : Prajeesh Kaniyal Photography





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848